വയനാടിന് കൈത്താങ്ങായി നന്മാ ആംബുലൻസ് സർവീസ് പുറപ്പെട്ടു.

ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട് കഷ്ടതയനുഭവിക്കുന്ന സഹോദരങ്ങൾക്കായി അവശ്യഭക്ഷ്യസാധനങ്ങളുമായാണ് ആമ്പുലൻസ് പുറപ്പെട്ടത്. വയനാട്ടിലേക്ക് ഭക്ഷ്യ സാധനങ്ങളുമായുള്ള നന്മയുടെ ആംബുലൻസ് സർവീസ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. ആതുര – ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിരവധി വർഷമായി നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്ന നന്മ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പ്രവർത്തകരായ ഷിൻസ് കോട്ടയിൽ, കരീം തവക്കൽ,സാദിക്ക്, ആഷിക് , നസറുദ്ധീൻ, ഷാഹുൽ, നൗഷാദ്, ഫാരിസ്ന  സീർ എന്നിവർ സംബന്ധിച്ചു.