വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലൊരുക്കി കീച്ചേരിയിലെ വിവാഹ നിശ്ചയവേദി
കാഞ്ഞിരമറ്റം: വയനാട്ടിലെ ദുരിതബാധിതർക്ക് കരുതലൊരുക്കി കീച്ചേരിയിലെ വിവാഹ നിശ്ചയവേദി. സ ഹൃദയയുടെ മാലിന്യ നിർമ്മാർജന വിഭാഗം ഏരിയ കോ-ഓർഡിനേറ്റർ കീച്ചേരി കുന്നുപറമ്പിൽ വി.ജി. മോഹനൻ്റെ പുത്രി നിഷ മോഹൻ്റെ വിവാഹ നിശ്ചയവേദിയിലാണ് പ്രതിശ്രുത വധുവരന്മാർ തങ്ങളുടെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ വിവാഹനിശ്ചയ ചടങ്ങുകളുടെ ചെലവുകളിൽ നിന്ന് ഒരു വിഹിതം വയനാട് ദുരിതബാധിതർക്കായി മാറ്റി വച്ചത്. നിഷയും പ്രതിശ്രുത വരൻ മനു പുരുഷോത്തമനും ചേർന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ മൈക്രോഫിനാൻസ് വിഭാഗം മാനേജർ സി.ജെ. പ്രവീണിന് തുക കൈമാറി. നിഷയുടെ പിതാവ് വി.ജി. മോഹനൻ, മനുവിൻ്റെ പിതാവ് സി.കെ. പുരുഷോത്തമൻ, സഹൃദയ ഫിനാൻസ് ഓഫീസർ നീന സേവ്യർ, നെൽവിൻ വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.