വയനാട് പ്രകൃതി ദുരന്ത ബാധിതർക്കുള്ള സേവാഭാരതി ആമ്പല്ലൂർ യൂണിറ്റിന്റെ വിഭവ സമാഹരണം തൃപ്പക്കുടം ഉമാമഹേശ്വര സ്കൂളിൽ നടന്ന ചടങ്ങിൽ അരയൻകാവ് ശ്രീനാരായണ സ്റ്റോർസ് ഉടമയായ ശ്രീ. ബാബു അവർകളുടെ കൈയ്യിൽ നിന്നും യൂണിറ്റ് പ്രസിഡന്റ് ശ്രീ. ജയകുമാർ സ്വീകരിച്ച് ഉത്ഘാടനം നിർവഹിക്കുന്നു.
04.08.2024 ഞായറാഴ്ച രാവിലെ 11 മണിവരെ ജനങ്ങൾക്ക് വിഭവങ്ങൾ സംഭാവന നൽകുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ട്രഷറർ ശ്രീ. രാഹുൽ, സെക്രട്ടറി ശ്രീ. നിമേഷ്, വൈസ് പ്രസിഡന്റ് ശ്രീമതി. ജയ വിജയൻ, ആമ്പല്ലൂർ ഉപനഗർ കാര്യവാഹക് ശ്രീ. രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.
വയനാട്ടിൽ ദുരിതമനുഭവിക്കുന്ന എല്ലാ ആളുകൾക്കും ഒപ്പം ഇത്രയും ദിവസങ്ങളായി രാപ്പകൽ കർമ്മനിരതരായി പ്രവർത്തിക്കുകയാണ് സേവാഭാരതി എന്നും സംസ്ഥാന ഘടകത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ആമ്പല്ലൂർ യൂണിറ്റിന്റെ ഊർജ്ജസ്വലമായ പിന്തുണ ഉണ്ടാകുമെന്നും
കേരളം ഒറ്റക്കെട്ടായി പ്രതിസന്ധികളെ മറികടക്കുമെന്നും പ്രസിഡന്റ് ശ്രീ. ജയകുമാർ അറിയിച്ചു.