കീച്ചേരി ഗ്രാമീണ വായനശാല സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ ഗാനസ്മൃതിയും അനുസ്മരണവും സംഘടിപ്പിച്ചു. അനശ്വര കവി വയലാറിന്റെ ഓർമ്മയുടെ നിറവിന് നാല് പതിറ്റാണ്ട് പിന്നിടുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ കവിതകളും സിനിമ ഗാനങ്ങളും ഇന്നും യുവ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയെന്ന യാത്ഥാർത്യത്തെ ഓർമ്മപെടുത്തുന്ന ഒന്നായിരുന്നു ഗാനസ്മൃതി. വായനശാല പ്രസിഡന്റ് ശ്രീ.ടി.കെ.ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യുവ കവയത്രി കുമാരി: കാവ്യ ഭാസ്ക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി പി.എൽ. മോഹനൻ സ്വാഗതം ആശംസിച്ചു. റ്റി.റ്റി. വിജയകുമാർ അമ്പാടി, ശ്രീജിത്ത് എസ്.ബി,സിനോജ് കീച്ചേരി, ജയചന്ദ്രൻ തകഴിക്കാരൻ ,എം.കെ. സുനിൽ, നിജാബ് കോട്ടയിൽ, കെ.എസ് ചന്ദ്ര മോഹനൻ , യു.എസ്. പരമേശ്വരൻ ,കെ.പി.സുമ, എം.എസ്. രമാദേവി, ടി.കെ.സി ജിമോൻ , വേണു .എൻ.ആർ, സലാം കാടാപുരം, ടി.കെ.പ്രഭാകരൻ തുടങ്ങിയവർ വിവിധ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു.