വടയാറിൽ റോഡരികിലെ തോട്ടിലേക്ക് കാർ മറിഞ്ഞു; ഡ്രൈവർ ഉടൻ പുറത്തേക്ക് ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.

റോഡ് നവീകരണത്തിൻ്റെ ഭാഗമായിറോഡരികിലെ മണ്ണ് നീക്കിയത് വാഹനങ്ങൾക്ക്അപകടക്കെണിയാകുന്നു. വടയാർ ചക്കാലജംഗ്ഷന് സമീപം മറ്റൊരു വാഹനത്തിന്സൈഡ് കൊടുക്കുന്നതിനിടെ കാർതോട്ടിലേക്ക് മറിഞ്ഞതാണ് ഒടുവിലത്തെസംഭവം. ശനിയാഴ്ച്ച രാവിലെ 8മണിയോടെയാണ് അപകടം. മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെകാർ റോഡിൽ നിന്നും താഴ്ചയിലേക്ക് ചരിഞ്ഞ്മൂവാറ്റുപുഴയാറിൻ്റെ കൈവഴിയായ ചക്കാല-വട്ടക്കേരിൽ തോട്ടിലേക്ക് മറിയുകയായിരുന്നു.ഡ്രൈവർ ഉടൻ ഡോർ തുറന്ന് പുറത്തേക്ക്ചാടിയതിനാൽ അപകടം കൂടാതെ രക്ഷപ്പെട്ടു.വടയാർ ചരിയം കുന്നേൽ ഫെൽവിൻ (35)ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.എറണാകുളം ലിസി ആശുപത്രിയിലെജീവനക്കാരനാണ് ഫെൽവിൻ. ഭാര്യ ഗൃഹത്തിൽനിന്നും രാവിലെ ജോലിക്ക്പോകുന്നതിനിടെയാണ് അപകടം. റോഡ് ഉന്നതനിലവാരത്തിൽ നിർമ്മിക്കുന്നതിനായി കെഎസ് ടി പി ഈ ഭാഗത്തെ റോഡരികിലെ മണ്ണ്നീക്കം ചെയ്തിട്ട് രണ്ട് വർഷത്തിലധികമായി.നിരവധി വാഹനങ്ങളാണ് ഈ ഭാഗത്ത്അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർപറയുന്നു. മണ്ണ് മാറ്റിയത് മൂലം പല ഭാഗത്തുംവീതി കുറവും മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്.റോഡിന്റെ വിവിധ ഭാഗങ്ങൾ മഴക്കാലത്ത്കൂടുതൽ തകർന്നതിനെ തുടർന്ന്കാൽനടയാത്ര പോലും അസാധ്യമാണ്.അപകടത്തിൽപ്പെട്ട കാർ ജെ സി ബിയുടെ സഹായത്തോടെ പിന്നീട് ഉയർത്തി മാറ്റി.