“വായനക്കൂട്ടം” പദ്ധതി യുമായി കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂൾ

വിദ്യാഭ്യാസത്തിൽ വായനക്കുള്ള പ്രാധാന്യം മനസിലാകുന്നതിനും, വായനയിലൂടെ അറിവ് വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അമ്പലൂർ 502 സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂളിൽ നടിപ്പിലാക്കുന്ന “വായനക്കൂട്ടം” പദ്ധതി ബാങ്ക് പ്രസിഡന്റ്‌ ഇൻ ചാർജ് ജോൺ ജേക്കബ് സ്കൂൾ ഹെഡ്മിസ്ട്രെസ് റബീന എലിയാസ് വിദ്യാർത്ഥി പ്രധിനിധികൾ പി റ്റി എ പ്രസിഡന്റ്‌ റെഫീഖ് കെ എ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പി റ്റി എ വൈസ് പ്രസിഡന്റ്‌ റംലത്ത് നിയാസ്, അധ്യാപകരായ ഡോ. സജിത കുമാരി, മിനി തോമസ്, സീന വർഗീസ്, മഞ്ജു മഹേഷ്‌, ബാങ്ക് പ്രധിനിധികളായ ലിജോ ജോസ്, കെ സി ഫ്രാൻസിസ്, വി എഫ് വർഗീസ് എന്നിവർ സന്നിഹിദരായിരുന്നു.