വായ്പ തട്ടിപ്പ്: കോൺഗ്രസ് നേതാവിനെതിരെ കേസ്
► തട്ടിപ്പ് നടന്നത് മുളന്തുരുത്തി സർവീസ് സഹകരണ ബാങ്കിൽ
മുളന്തുരുത്തി . ജാമ്യക്കാരെന്നു തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അംഗങ്ങളുടെ പേരിൽ മുളന്തുരുത്തി സർവീസ് സഹകരണ ബാങ്കിൽ നിന്നു കോടികളുടെ വായ്പയെടുത്തെന്ന പരാതിയിൽ മുളന്തുരുത്തി മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന റെഞ്ചി കുര്യനെതിരെ പൊലീസ് കേസെടുത്തു. ഐഎൻടിയുസി തൊഴിലാളികളടക്കം 13 പേർ നൽകിയ പരാതി.
യിലാണു മുളന്തുരുത്തി പൊലീ സ് കേസ് റജിസ്റ്റർ ചെയ്ത് അന്വേ ഷണം ആരംഭിച്ചത്. കോൺഗ്രസ് ; ഭരിക്കുന്ന ബാങ്കിൽ റെഞ്ചി കു ര്യൻ ഭരണസമിതി അംഗമായിരു ന്ന 2014-19 കാലയളവിലാണു തട്ടിപ്പുകൾ നടന്നത്. 3 സ്ഥല ങ്ങൾ ഈടു നൽകി 19 പേർക്കാ ണ് വായ്പ നൽകിയത്.
ജാമ്യം നിന്നാൽ മതിയെന്ന ആവശ്യത്തെ തുടർന്നാണ് ഒപ്പിട്ടു നൽകിയതെന്നും കുടിശികയുടെ നോട്ടിസ് ലഭിച്ചപ്പോഴാണു തങ്ങളുടെ പേരിലാണു വായ്പയെന്നു തിരിച്ചറിഞ്ഞതെന്നും പരാതിക്കാർ പറയുന്നു. അന്നത്തെ സെക്രട്ടറിയുടെയും ഭരണ സമിതിയുടെയും ഒത്താശയോടെയാ ണു തട്ടിപ്പു നടന്നിട്ടുള്ളതെന്ന് പരാതിക്കാർ ആരോപിച്ചു. പരാ തിക്കാരുടെ മൊഴി രേഖപ്പെടു ത്തിയ പൊലീസ് 13 പേർക്കെതി രെയാണു കേസ് റജിസ്റ്റർ ചെയ്ത ৫.
റെഞ്ചി കുര്യന്റെ ഭാര്യയുടെ പേരിലുള്ള 18.21 സെന്റിന്റെ ഈടിൽ 20 ലക്ഷം വീതം 11 പേർ ക്കാണു വായ്പ നൽകിയത്. കൂടാതെ റെഞ്ചി കുര്യന്റെ പേരിലുള്ള 2.2 സെന്റ് സ്ഥലത്തിന്റെ ഈടിൽ 6 പേർക്കും വായ്പ നൽകി. നിലവിൽ കുടിശിക അടക്കം ഈ സ്ഥലങ്ങൾക്ക് 8.18 കോടി യുടെ ബാധ്യതയുണ്ട്. കൂടാതെ20 സെന്റിന്റെ ഈടിൽ മറ്റു 2 പേർക്കു വായ്പ നൽകിയതോടെ 3 സ്ഥലങ്ങൾക്ക് 9.24 കോടി രൂപ ബാധ്യതയുണ്ട്.
പുതിയ ഭരണസമിതി ചുമതലയേറ്റെടുത്തതോടെയാണു തട്ടിപ്പു വിവരം പാർട്ടി പ്രവർത്തകർ അടക്കം അറിയുന്നത്. ഉടൻ തിരിച്ചടയ്ക്കാമെന്ന വാക്കിൽ വിശ്വസിച്ചാണ് ഇത്രയും നാൾ പരാതിയു മായി മുന്നോട്ടു പോകാതിരുന്നതെന്നു പരാതിക്കാർ പറയുന്നു.
വായ്പ തിരിച്ചുപിടിക്കാൻ വസ്തു ലേലം അടക്കമുള്ള നടപടിയുമായി ഭരണസമിതി മുന്നോട്ട് പോയതോടെയാണു വഞ്ചിക്കപ്പെട്ടവർപരാതിയുമായി രംഗത്തു വന്നത്. പൊലീസിൽ പരാതി ലഭിച്ചതോടെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്തു നിന്നു പാർട്ടി റെഞ്ചി കുര്യനെ നീക്കി.
ഭരണസമിതി അംഗമായിരുന്നപ്പോൾ റെഞ്ചി കുര്യൻ ഇടപെട്ടാണു ഒരു സ്ഥലത്തിന്റെ ഈടിൽ ഒന്നിലേറെ വായ്പകൾ നൽകിയിട്ടുള്ളതെന്നു ബാങ്ക് പ്രസിഡന്റ് ജെറിൻ ടി. ഏലിയാസ് പറഞ്ഞു. പുതിയ ഭരണസമിതി ഇതു കണ്ടെത്തിയപ്പോൾ തന്നെ വായ്പയെടുത്തവരെ അറിയിച്ചെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുകയാണെന്നും പ്രസിഡന്റ്റ് പറഞ്ഞു.