
എറണാകുളം പെരുമ്പാവൂർ വെങ്ങോല താമരശേരി വീട്ടിൽ അഖിലേഷ് (35)നെയാണ് പോലീസ് പിടികൂടിയത്.
യാത്രാ ഹോളിഡേയ്സ് എന്ന സ്ഥാപനം നടത്തുകയാണ് ഇയാൾ. പഴങ്ങനാട് സ്വദേശികളായ ദമ്പതികളിൽ നിന്ന് കാനഡയിൽ ബന്ധുവിൻ്റെ അടുത്ത് പോയി വരാൻ ടിക്കറ്റ് എടുത്ത് നൽകാമെന്നു പറഞ്ഞ് രണ്ടു ഗഡുക്കളായി അഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയത്.
ടിക്കറ്റ് ലഭിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയത്. സമാന സ്വഭാവമുള്ള വേറെയും പരാതികൾ ഇയാളുടെ പേരിലുണ്ട്.