നിറവ് ഫൗണ്ടേഷൻ സൗജന്യ ഉച്ചഭക്ഷ വിതരണം ആരംഭിച്ചു മാർച്ച് ഒന്ന് തച്ചിലുകണ്ടം കെട്ടിടത്തിലെ ഓഫീസിൽ ഫൗണ്ടേഷൻ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേനഹ വീട് ചെയർമാനും, സംവിധായകനുമായ ഡാർവിൻ പിറവം പദ്ധതി ഉത്ഘാടനം ചെയ്തു.
തുടർന്ന് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചും, ഈ ആശയം ഉണ്ടായ അനുഭവത്തെക്കുറിച്ചും വർഗ്ഗീസ് തച്ച ലുക്കണ്ടം വിവരിച്ചു. പിറവം ബസ് സ്റ്റാൻഡിൽ പ്രമുഖ ക്ലബിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ ആരംഭിച്ച ഉച്ചയൂണ് പദ്ധതി നിന്ന് പോയിരുന്നു. അവിടെ ഇപ്പോഴും ഭക്ഷണം തേടി വരുന്നവരുടെ നിരാശയോടെയുള്ള നോട്ടം ഹൃദയത്തെ വേദനിപ്പിച്ചതായും, രാഷ്ട്രീയ പ്രവർത്തകനായ സുഹൃത്ത് മഹേഷ് പാഴൂർ വല്ലപ്പോഴും ഇവരെ സഹായിക്കുവാൻ പണം നല്ക്കാറുള്ളതായി നേരിൽ കണ്ടപ്പോൾ ഇപ്പോഴും ഒരു നേരത്തിന് ആഹാരം ആവശ്യമായുള്ളവർ ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.
നമ്മൾ ഇവരോട് ഭക്ഷണം കഴിച്ചോ യെന്ന് ചോദിച്ചാൽ പലരും ഇല്ലായെന്ന് മറുപടി പറയും എന്ന് മഹേഷിൻ്റെ വാക്കും വളരെ വേദന ഉണ്ടാക്കി. എല്ലാ ദിവസവും തന്റെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആവശ്യക്കാർക്ക് ഭക്ഷണവും, വെളളവും, ഇരുന്ന് കഴിക്കുവാനുള്ള അടിസ്ഥാന സൗകര്യവും ഒരുക്കുമെന്ന് വർഗ്ഗീസ് തച്ചലുകണ്ടം പറഞ്ഞു. എല്ലാ വിധ സഹായവും ഉണ്ടാവുമെന്ന് ഡാർവിൻ പിറവം പറഞ്ഞു. മഹേഷ് പാഴൂർ, ശ്രീജിത്ത് പിറവം, സാബു എന്നിവർ പദ്ധതിയ്ക്ക് ആശംസകൾ നേർന്നു