വെട്ടിക്കാട്ട് മുക്കിൽ ബസ് മറിഞ്ഞ് വൻ അപകടം

 

എറണാകുളത്തു നിന്നും പാലായ്ക്ക് പോകുന്ന  ave mariya ബസ് വെട്ടിക്കാട്ട് മുക്ക് ഗുരു മണ്ഡപത്തിന് സമീപം താഴേക്ക് പതിച്ച് വൻ അപകടം. അപകടകാരണം വ്യക്തമായിട്ടില്ല. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവർ അടുത്തുള്ള ഹോസ്പിറ്റലുകളിൽ ചികിത്സ തേടി.   കോട്ടയം എറണാകുളം റൂട്ടിൽ ബസ്സുകളുടെ മരണപ്പാച്ചിൽ  അനവധി അപകടങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനെ യാതൊരു വിലകൽപ്പിക്കാതെയാണ് ഇതുവഴിയുള്ള ബസ്സുകളുടെ മരണപ്പാച്ചിൽ. അനവധി അപകടങ്ങൾ നടക്കുന്നുണ്ടെങ്കിലും മോട്ടോർ വാഹന വകുപ്പ് അടക്കം ഇവിടങ്ങളിൽ യാതൊരുവിധ പരിശോധനയോ വേണ്ട നടപടികളോ സ്വീകരിക്കുന്നില്ല