*വൈക്കം മഹാദേവക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാപീഠത്തില്‍ ആദ്യ വനിതാ മാനേജര്‍ ചുമതലയേറ്റു*

വൈക്കം കിഴക്കേനട ഉപാസനയില്‍ ആര്‍. ബിന്ദുവാണ് മാനേജരായി ചുമതലയേറ്റത്. വൈക്കം ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കായ ബിന്ദുവിന് കഴിഞ്ഞ ദിവസമാണ് മാനേജരായി സ്ഥാനകയറ്റം ലഭിച്ചത്. കലാപീഠത്തിന്റെ ഭരണപരമായ ചുമതലകളാണ് മാനേജര്‍ വഹിക്കുന്നത്.


