വൈക്കത്ത് ഡെപ്യൂട്ടി തഹസിൽദാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ.
പ്രവാസി മലയാളിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കത്ത് ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ. ഡെപ്യൂട്ടി തഹസിൽദാർ വൈക്കം ഉല്ലല സ്വദേശി ടി.കെ സുബാഷ് കുമാർ (54) ആണ് പിടിയിലായത്. 25,000 രൂപ എടിഎമ്മിൽ വച്ച് വാങ്ങുന്നതിനിടെയാണ് പിടികൂടിയത്. വസ്തു പോക്കുവരവ് ചെയ്തു നൽകുന്നതിന് 60,000 രൂപ കൈകൂലി ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് പ്രവാസി വിജിലൻസിൽ സംഭവം അറിയിക്കുകയായിരുന്നു. ഇവർ നിർദ്ദേശിച്ചതിനെ തുടർന്ന് പ്രവാസി വൈക്കത്തെ എസ് ബി ഐ എ ടി എമ്മിൽ ബുധനാഴ്ച രാവിലെ 12 മണിയോടെ എത്തി പണം പിൻവലിച്ച് നൽകുകയായിരുന്നു. പണം വാങ്ങുന്നതിനിടെ കാത്ത് നിന്ന കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഡെപ്യൂട്ടി തഹസിൽദാരെകൈയ്യോടെ പിടികൂടുകയായിരുന്നു