വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  ജനപ്രതിനിധികൾക്ക് സ്വീകരണവും ക്രിസ്തുമസ് ന്യൂയർ ആഘോഷവും നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ വച്ച്  പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികളായ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്ത്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു പുത്തേത്ത് മാലിൽ , ആമ്പല്ലൂർ പഞ്ചായത്ത് മെമ്പർ  കെ ജി രാജീവ്, എന്നിവർക്ക് സ്വീകരണവും നൽകി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ്   ജിമ്മി ചക്യത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയും യൂണിറ്റ് പ്രസിഡണ്ടുമായ  പി വി പ്രകാശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്ത്  ക്രിസ്മസ് ന്യൂയർ സന്ദേശം നൽകി. ജില്ലാ സെക്രട്ടറി റ്റി പി റോയി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി വി മോൻസി, പിജെ ബിനു , കെ ജി രാജീവ്, എം എ സാജു, യു എം നജീബ്, ശ്രീമതി ബിന്ദു മനോജ്, തുടങ്ങിയവർ സംസാരിച്ചു.