
തെക്കൻ പറവൂർ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിൽ ഈവർഷത്തെ ശിശുദിനാഘോഷം കൊച്ചി എഫ് എം ആർ ജെ ശ്രീ അരുൺ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് മാനേജർ ശ്രീ വി വൈ തോമസ്,പി ടി എ പ്രസിഡൻ്റ് ശ്രീ ബെന്നി ഔസേഫ്, പ്രിൻസിപ്പൽ ശ്രീമതി റിതു റോയ് പിറ്റ്, സെൻ്റ് ജോൺസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീമതി സെലിൻ സാജു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എങ്ങോ പൊയ്പ്പോയ ബാല്യകാലത്തിൻറെ ഓർമ്മകളുണർത്തി കുഞ്ഞുങ്ങൾക്ക് വേണ്ടി പഴയകാലത്തെ ചില നാടൻ കളികളും സംഘടിപ്പിച്ചു.