സംസ്ഥാനത്ത് വെളിച്ചെണ്ണ വില 450 രൂപ കടന്നു

 

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ 450രൂപ കടന്നിരിക്കുകയാണ് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി.

 

തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്. കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്‌നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്.