സഹകരണ അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

 

 

ആമ്പല്ലൂർ ജനത സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19ന്റെ നേതൃത്വത്തിൽ ബാങ്കിലെ മാരകരോഗം പിടിപെട്ട് ചികിത്സയിലിരിക്കുന്ന അംഗങ്ങൾക്കായുള്ള സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധി വിതരണം ചെയ്തു.ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ടി കെ മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ മോഹനൻ ഉദ്ഘാടനം ചെയ്തു. ആശംസ അറിയിച്ചുകൊണ്ട് പഞ്ചായത്ത് ആംഗങ്ങളായ ബീന മുകുന്ദൻ എ.പി സുഭാഷ്, ഫാരിസ മുജീബ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കർണ്ണകി രാഘവൻ എന്നിവർ പ്രസംഗിച്ചു. ഭരണസമിതി അംഗം കെ.പത്മകുമാർ സ്വാഗതവും ബാങ്ക് സെക്രട്ടറി പി.പി സീന നന്ദിയും പറഞ്ഞു. 5-)o മതു പ്രാവശ്യമാണ് ബാങ്ക് ഇത്തരത്തിൽ ധനസഹായ വിതരണം ചെയ്യുന്നത്.