സഹകരണ ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.


കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണച്ചന്തയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം ശ്രീ. അനൂപ് ജേക്കബ് എംഎൽഎ നിർവ്വഹിച്ചു. യോഗത്തിൽ കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ അധ്യക്ഷനായി.ആദ്യ വില്പന ജില്ലാ പഞ്ചായത്ത് മെമ്പർ അനിത അനിൽകുമാർ നിർവ്വഹിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ബിജു.എം.തോമസ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി സുഭാഷ്,സുമയ്യ ഹസ്സൻ, ലേഖ ഷാജി,എഡ്രാക് മേഖല പ്രസിഡന്റ് കെ.എ മുകുന്ദൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കർണ്ണകി രാഘവൻ,ഡോക്ടർ എം. വി.കെ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു

 

ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 പ്രസിഡന്റ് ടി.കെ മോഹനൻ സ്വാഗതവും, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ഇന്ദിര നന്ദിയും പറഞ്ഞു. കാഞ്ഞിരമറ്റം മില്ലുങ്കലിലുള്ള ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 19 ന്റെ നീതി സ്റ്റോറിൽ വച്ചായിരുന്നു ഉദ്ഘാടനം