കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നല്കിയ സംഭവനകൾക്ക് അംഗീകരമായി സ്കൂൾ PTA പ്രസിഡന്റ് ശ്രീ.റഫീഖ് K A ക്കു ആദരവ് നൽകിയത്. SPC യൂണിറ്റിന്റെ നേതൃത്യത്തിൽ നടപ്പാക്കിയ ഭവനം നിർമാണം, ലഹരിക്കെതിരെ നിർമ്മിച്ച ഹ്രിസ്വചിത്രം, ദുരിദം അനുഭവിക്കു ന്നവരെ സഹായിക്കുന്ന കാരുണ്യ സ്പർശം പദ്ധതി, ഊർജ സംരക്ഷണം,മികച്ച PTA ക്കുള്ള അവാർഡ് എന്നിവ പരിഗണിച്ചാണ് ആദരവ് നൽകിയത്. ദീർഘ നാൾ PTA പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രേവർത്തി ക്കുകയും മികച്ച പ്രവർത്തനം കാഴ്ച വെക്കുകയും ചെയ്തു.SPC ബാച്ചിന്റെ 8 ആമത് പാസ്സിങ് ഔട്ട് പരേഡിൽ വച്ചു ബഹു. മുളത്തുരുത്തി പോലീസ് സബ് ഇൻസ്‌പെക്ടർ സുരേഷ് V T ആദരവ് സമ്മാനിച്ചു. ചടങ്ങിൽ ആമ്പലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, vhss പ്രിൻസിപ്പൽ ജയ സി എബ്രഹാം, വാർഡ് മെമ്പർ സുഭാഷ് എ പി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.