സാഹിതി സൗഹൃദ സംഗമം’ നോട്ടീസ് പ്രകാശനം ചെയ്തു. ചിത്രാ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആഗ: 15 വൈകീട്ട് 3 മണിക്ക് തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതി ഹാളിൽ സംഘടിപ്പിക്കുന്ന സാഹിതി സൗഹൃദ സംഗമം എന്ന പേരിൽ ആമ്പല്ലൂരിലെ സാഹിത്യകാരന്മാരുടെ കൂടിച്ചേരൽ പരിപാടിയുടെ നോട്ടീസ് പ്രകാശനം പ്രൊഫ: ആമ്പല്ലൂർ അപ്പുക്കുട്ടൻ നിർവഹിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രോഗ്രാം കൊതവറ സെൻ്റ് സേവ്യേഴ്സ് കോളേജ് പ്രൊഫ: പാർവ്വതി ചന്ദ്രൻ ഉൽഘാടനം ചെയ്യും.ചിത്രയുടെ പ്രസിഡണ്ട് കെ.പി.പ്രശാന്ത് കുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സി.ആർ.ദിലീപ് കുമാർ, ടി.എൻ.മോഹൻകത്തല, എന്നിവർ പ്രസംഗിക്കുന്നതുമാണ്.