സാഹിതി സൗഹൃദ സംഗമം’ സംഘടിപ്പിച്ചു
. ചിത്രാ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തോട്ടറ സംസ്കൃത യു.പി.സ്കൂൾ നവതി ഹാളിൽ സാഹിതി സൗഹൃദ സംഗമം എന്ന പേരിൽ ആമ്പല്ലൂരിലെ സാഹിത്യകാരന്മാരുടെ കൂടിച്ചേരൽ സംഘടിപ്പിച്ചു.. ആമ്പല്ലൂർ പഞ്ചായത്തിലെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ മുഴുവൻ സാഹിത്യകാരന്മാരും ഈ കൂട്ടായ്മയിൽ സംബന്ധിച്ചു.. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പ്രോഗ്രാം കൊതവറ സെൻ്റ് സേവ്യേഴ്സ് കോളേജ് പ്രൊഫ: പാർവ്വതി ചന്ദ്രൻ ഉൽഘാടനം ചെയ്തു..ചിത്രയുടെ പ്രസിഡണ്ട് കെ.പി.പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.ആർ.ദിലീപ് കുമാർ, ടി.എൻ.മോഹൻകത്തല, പി.വി.എൻ നമ്പൂതിരിപ്പാട്, ശശി ആമ്പല്ലൂർ, ഇ.എൻ.ഗോപി. രാജ് കാഞ്ഞിരമറ്റം, ഉഷാ മേനോൻ ,പി.കെ.രമേശൻ, എൻ.സി.ദിവാകരൻ, ദയാനന്ദൻ, ബെന്നി. എം.ജി.’പി.കെ.ബാബു എന്നിവർ പ്രസംഗിച്ചു..

Leave a comment