ഞായറാഴ്ച വൈകിട്ട് കാഞ്ഞിരമറ്റം ഗാമാ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് പി കെ രാജേഷ് ,സി എം നൗഷാദ്, ഷൈജ അഷറഫ് എ കെ മണിയപ്പൻ, ഐ കെ അജി, എൻ സി ദിവാകരൻതുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ചാലക്കപ്പാറയിൽ ആരംഭിച്ച പൊതുസമ്മേളനത്തിൽ പിറവം മണ്ഡലം കമ്മിറ്റി അംഗം സഖാവ് സുമയ്യാ ഹസൻ അധ്യക്ഷത വഹിച്ച സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് ശാരദാമോഹൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ എഐടിയുസി എറണാകുളം ജില്ലാ സെക്രട്ടറി സഖാവ് കെ എൻ ഗോപി, സിപിഐ പിറവം മണ്ഡലം എക്സിക്യൂട്ടീവ് അംഗം സഖാവ് ടോമി വർഗീസ്, സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം സഖാവ് കെ പി ഷാജഹാൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അമൽ മാത്യു ലോക്കൽ കമ്മിറ്റി അംഗം സഖാവ് പി കെ മണി സഖാവ് എ എസ് നിസാംതുടങ്ങിയവർ സംസാരിച്ചു.