സിപിഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കാഞ്ഞിരമറ്റത്ത് വർഗീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു


 

സിപിഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കാഞ്ഞിരമറ്റത്ത് വർഗീയ വിരുദ്ധ സെമിനാർ നടന്നു.വർഗീയതയുടെ അടിവേരുകൾ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽനടന്ന സെമിനാർ എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ എൻ ഗണേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി കെ മോഹനൻ അധ്യക്ഷനായി. സി എൻ പ്രഭകുമാർ, എ ഡി ഗോപി,ഒ എൻ വിജയൻ , എൻ കൃഷ്ണപ്രസാദ് ,പി എസ് മോഹനൻ,ബിജു സൈമൺ, ജോഷി സ്കറിയ, കെ ജി രഞ്ജിത് എന്നിവർ സംസാരിച്ചു.