കൂത്താട്ടുകുളം :സി.പി.എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പതാക ജാഥക്ക് രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളത്ത് ആവേശോജ്ജ്വല സ്വീകരണം. ഏരിയ അതിർത്തിയായ ആറുരിൽ നിന്നും ഇരുന്നൂറിലേറെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ചുവപ്പു സേനാംഗങ്ങൾ ജാഥയെ വരവേറ്റു.
രാമപുരം കവലക്ക് സമീപമുള്ള വേദിയിലേക്ക് ജാഥ ക്യാപ്റ്റൻ എം.സ്വരാജ് ,മാനേജർ വത്സൻ പനോളി, അംഗം അനുശ്രീ എന്നിവരെ ഏരിയ സെക്രട്ടറി പി.ബി രതിഷ് ഷാളണിയിച്ച് സ്വീകരിച്ചു. തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി പി.വാസുദേവൻ സ്വീകരണം നൽകി. തുടർന്ന് രണ്ട് ഏരിയകളിലെയും
ലോക്കൽ കമ്മിറ്റികളുടെ സ്വീകരണവും നടന്നു.യോഗത്തിൽ എരിയ സെക്രട്ടറി പി.ബി.രതീഷ് അധ്യക്ഷനായി.
ജാഥ ക്യാപ്റ്റൻ എം.സ്വരാജ്,
ജില്ല സെക്രട്ടറി സി.എൻ.മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ്, ജില്ല കമ്മിറ്റി അംഗം ടി.സി.ഷിബു, കെ.പി സലിം, സി.എൻ.പ്രഭകുമാർ, എ.ഡി.ഗോപി, സണ്ണി കുര്യാക്കോസ് ഫെബീഷ് ജോർജ് എന്നിവർ സംസാരിച്ചു. ജില്ല അതിർത്തിയായ പുതുവേലി പാലം വരെ നേതാക്കളും പ്രവർത്തകരും ജാഥയെ അനുഗമിച്ചു.