സി.പി.ഐ.എം നെടുവേലിക്കുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽഅനുമോദിച്ചു

 

സി.പി.ഐ.എം നെടുവേലിക്കുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിക്കുകയും മുഴുവൻ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തുകയുംവാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കുകയും ചെയ്തു

സമ്മേളനം സിപിഐഎം ഏരിയ കമ്മിറ്റിയംഗം സി എൻ പ്രഭ കുമാർ ഉദ്ഘാടനം ചെയ്തു

ബ്രാഞ്ച് സെക്രട്ടറി എൻ എൻ സത്യനാഥൻ സ്വാഗതം പറഞ്ഞു

പഞ്ചായത്തംഗം എ പി സുഭാഷ് അധ്യക്ഷനായി

സിപിഐഎം ലോക്കൽ സെക്രട്ടറി കെ ജി രഞ്ജിത്ത് പഠനോപകരണം ഉദ്ഘാടനം ചെയ്തു

എൻ വി ഗോപാലൻ എൻ സി ദിവാകരൻ മാഷ് ഈശ്വരി ടീച്ചർ

ഷീല സത്യൻ എന്നിവർ സംസാരിച്ചു

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് മുളന്തുരുത്തി സിപിഓ എസ് രജീഷ് ക്ലാസ് എടുത്തു