സുവർണ ജൂബിലി ആഘോഷവും കുടുംബ സംഗമവും
—————————————–
3114 -ആം നമ്പർ പ്ലാപ്പിള്ളി എൻ. എസ്. എസ്. കരയോഗത്തിന്റെ 50 – ആം വാർഷികാത്തോ ടാനുബന്ധിച്ച് സുവർണ്ണ ജൂബിലി ആഘോഷവും, കുടുംബ സംഗമവും നടത്തി.
മന്നം നഗറിൽ ( തോട്ടറ സംസ്‌കൃത സ്കൂൾ നവതി ഹാൾ ) കരയോഗം പ്രസിഡന്റ് . ജയകുമാർ. എം. ജി. യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൊച്ചി കണയന്നൂർ താലൂക് യൂണിയൻ പ്രസിഡന്റ് ഡോക്ടർ. എൻ സി ഉണ്ണികൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു. തുടർന്ന് കരയോഗത്തിലെ 50 വർഷം കുടുംബ ജീവിതം പൂർത്തിയായ ദമ്പത്തികളെ ആദരിച്ചു.
തുടർന്ന് ആതുരസേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർ വിപിൻ മോഹൻ, വിവിധ മേഖല കളിൽ പ്രേഗത്ഭയരായ . ഉഷ മേനോൻ, കുമാരി ഭാഗ്യ.യു. നായർ, കുമാരി നന്ദന എസ് നായർ, കുമാരി പാർവതി. ആർ. എന്നിവരെ ആദരിച്ചു
ചടങ്ങിൽ താലൂക് യൂണിയൻ വൈസ് പ്രസിഡന്റ് . രമേശൻ നായർ, യൂണിയൻ സെക്രട്ടറി . എം കെ. മോഹൻകുമാർ പഞ്ചായത്തംഗം. രാജൻ പാണാറ്റിൽ, പി.ബി.അംബിക തുടങ്ങിയവർ പങ്കെടുത്തു
തുടർന്ന് കരയോഗ അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു