*⭕സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്


തിരുവനന്തപുരം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥ സുമംഗലയ്ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

ഈ ബിൽഡിങ്ങിലെ ശുചിമുറികൾ പലതും ശോച്യാവസ്ഥയിലാണെന്ന് ജീവനക്കാർ പറയുന്നു. വാതിലുകൾക്ക് കുറ്റിപോലും ഇല്ലെന്നും അകത്തുകയറി കയറുകൊണ്ട് കെട്ടിവച്ചിട്ട് ഉപയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്നും ജീവനക്കാർ പറയുന്നു.