സെന്റ് ഇഗ്നേശ്യസ് വി&എച്എസ് എസ് പി ടി എ ഭാരവാഹികൾ
സെന്റ് ഇഗ്നേഷ്യസ് വി&എച് എസ് എസ് കാഞ്ഞിരമറ്റം 2024-25 വർഷത്തെ വാർഷിക പൊതുയോഗം പി ടി എ പ്രസിഡന്റ് കെ എ റഫീഖിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ സിമി സാറ മാത്യു സ്വാഗതവും വി എച് എസ് ഇ പ്രിൻസിപ്പൽ ജയശ്രീ എബ്രഹാം റിപ്പോർട്ടും ഹൈസ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് കവിത ടീച്ചർ കണക്കും 2024-25 വർഷത്തെ ബജറ്റും അവതരിപ്പിച്ചു.യോഗത്തിൽ പുതിയ പി ടി എ ഭാരവാഹികളായി പ്രസിഡൻ്റ് കെ എ റഫീഖ് വൈസ് പ്രസിഡൻ്റ് സുധ സുഗുണൻ അടങ്ങിയ 21 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.എസ് പി സി പ്രസിഡന്റ്റ് ആയി സുജിത അനിൽകുമാറിനെയും എം പി ടി എ ചെയർപേഴ്സൺ ആയി അനിജയെയും തിരഞ്ഞെടുത്തു.. തിരഞ്ഞെടുപ്പ് നടപടികൾ റിട്ടേനിംഗ് ഓഫീസർ രാജീവ് സർ നിയന്ധ്രിച്ചു. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ബിനു സർ നന്ദി പറഞ്ഞു.