കാഞ്ഞിരമറ്റം: വിവരവിനിമയ സാങ്കേതിക വിദ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും ഓരോ വിദ്യാർത്ഥിയും പ്രാപ്തി നേടേണ്ടതുണ്ട്. ഇതിൻ്റെ
ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അവധിക്കാല ഏകദിന ക്യാമ്പ് കാഞ്ഞിരമറ്റം സെൻറ് ഇഗ്നേഷ്യസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഡോക്യുമെന്റേഷൻ, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ അഭിരുചി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ റഫീഖ് കെ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് റബീന ഏലിയാസ് അധ്യക്ഷ സ്ഥാനം വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ലക്ഷ്മി ടി.എൻ, അഞ്ചു മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു.