*.*
—————————–====———
പെരിന്തൽമണ്ണ ഔറ ഗ്ലോബൽ പബ്ലിക് സ്കൂളിൽ ശനിയാഴ്ച നടന്ന സ്റ്റേറ്റ് ഷോട്ടോകാൻ കരാട്ടെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടി സെൻസായി സാബു കാഞ്ഞിരമറ്റം ടീം. രാവിലെ ഒമ്പതിന് നടന്ന പരിപാടി നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 300 ഇൽ പരം സ്ഥാപനങ്ങളിൽ നിന്ന് 150 പെൺകുട്ടികൾ അടക്കം 800 ലേറെ പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. രാവിലെ 9 മുതൽ രാത്രി 9 വരെ അഞ്ചു വേദികളിലായി 150 കാറ്റഗറിയിൽ ‘ കത്ത ‘, ‘കുമിത്തേ ‘ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. നൂറിലേറെ ഒഫീഷ്യൽസും പങ്കെടുത്തിരുന്നു .