EDRACC ആമ്പല്ലൂർ മേഖല ഓണാഘോഷ പരിപാടികളുടെ സ്വാഗതസംഘം രൂപീകരണ യോഗം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ എ മുകുന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം പി ജനാർദ്ദനൻ പിള്ള, സെക്രട്ടറി ടി ആര്‍ ഗോവിന്ദൻ, വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദ്, രാജൻ കാലടി, ട്രഷറർ വേണു പാണാറ്റിൽ, മുരുകദാസ് എന്നിവർ സംസാരിച്ചു. ഓണാഘോഷം 2024 സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 8 മണി വരെ കാഞ്ഞിരമറ്റം കൊളുത്തകോട്ടിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണെന്നു ആമ്പല്ലൂർ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ മേഖല കമ്മിറ്റി അറിയിച്ചു…