സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കാഞ്ഞിരമറ്റം: ഇന്ത്യയുടെ എഴുപത്തൊൻപതാമത് സ്വാതന്ത്ര്യദിനംആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിൽ സമുചിതമായി ആഘോഷിച്ചു. എം.എൻ. ആർ. ഇ. ജി. എസ് പദ്ധതി പ്രകാരം ജലാശയങ്ങളും, കുളങ്ങളും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായുള്ള അമൃതമഹോൽസവം പരിപാടി

അഞ്ചാം വാർഡിൽ കരിപ്പാട്ടുകുളത്തിനരികിലും, 60, 61അങ്കണവാടികളിലെ ആഘോഷം അങ്കണവാടികളിലും നടന്നു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ദേശീയ പതാകയുയർത്തി. കരിപ്പാട്ട് കുളത്തിനരികിലെ പരിപാടിയിൽ r തൊഴിലുറപ്പ് മേറ്റ് ഹസീന സുബി അധ്യക്ഷയായി. റിട്ടയേഡ് പോലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ കടലായിക്കുളം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വി.ഇ. ഒ അഭിറാം സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആശാവർക്കർ വി.എസ്. സുനീറ, ഹരിത കർമ്മ സേനാംഗം ജിനിഅനിൽകുമാർ, കെ.എ. മജീദ്, സരള ഇടവട്ടം, സുഹറ ബാബു തുടങ്ങിയവർ സംസാരിച്ചു

അങ്കണവാടികളിലെ ആഘോഷങ്ങൾക്ക് അങ്കണവാടി ഉദ്യോഗസ്ഥരായ സുനിൽ കുമാരി, വിജി ഷാജി, ഗ്രീഷ്മ,രജനി എം.എസ് എന്നിവർ നേതൃത്വം നൽകി. പി. ആർ വിശ്വംഭരൻ സ്വാതന്ത്യദിന സന്ദേശം നൽകി.