———————————–
വൈസ് മെൻ വൈക്കം ടെമ്പിൾ സിറ്റിയുടേയും ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടേയും ആഭിമുഖ്യത്തിൽ 79 – മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡൻ്റ് വൈസ് മെൻ ഡോ.ആനൂപ് കുമാർ രവീന്ദ്രനാഥ് ദേശീയ പതാകയുയർത്തി. ദേശീയ ഗാനാലാപനത്തിന് ശേഷം ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് മധുരം വിതരണം ചെയ്തും ഓറൽ ഹെൽത്ത് അവബോധലഘുലേഖകൾ വിതരണം ചെയ്തും “ശുചിത്വമുള്ള വായ – ആരോഗ്യമുള്ള ശരീരം ” എന്ന സന്ദേശം പ്രചരിപ്പിച്ചു.
ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ മുൻ പ്രസിഡൻ്റ് ഡോ. കെ. സജിയുടെ സാന്നിധ്യത്തിൽ അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും സേവന പ്രതിബദ്ധതയും പുതുക്കി ചടങ്ങുകൾ സമാപിച്ചു.