സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

പിറവം മർച്ചൻസ് അസോസിയേഷൻ ഹാളിൽ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.

 

കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം മണ്ഡലം കമ്മിറ്റിയും… പിറവം മർച്ചന്റ്സ് അസോസിയേഷനും സംയുക്തമായിട്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. _മർച്ചന്റ്സ് അസോസിയേഷൻ രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോസഫ്, KPGD മുളന്തുരുത്തി ബ്ലോക്ക് രക്ഷാധികാരി റെജി വീരമന,_ ബാബു പാണക്കാട്ട്, സാജു കുറ്റിവേലിൽ, ബൈജു ഇലഞ്ഞിമറ്റം, കുഞ്ഞപ്പൻ വാരിയാട്ടേൽ, രാജൻ ടി ആർ,ജിം എബ്രഹാം പാർക്കശേരി, സ്വർണ്ണൻ പാഴൂർ തുടങ്ങിയവർ സംസാരിച്ചു.