സൗമ്യഭവനം നിർമ്മാണത്തിന് തറക്കല്ലിട്ടു

 

ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി വീണ്ടും ഒരു കാരുണ്യ പ്രവർത്തനത്തിനു കൂടി നാന്ദി കുറിച്ചു .പ്രവാസിയും അദ്ധ്യാപകനും, നിരൂപകനും എഴുത്തുകാരനും അതിലുപരി നമ്മുടെ നാട്ടുകാരുമായ സജി ഉതുപ്പ്, വെട്ടിക്കാലിൽ സ്പോൺസറായി കോൺഗ്രസിൻ്റെ സജീവ പ്രവർത്തകയും സാധു കുടുംബാംഗവുമായ സൗമ്യ സബീഷിന് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിൽ കർമ്മം സജി ഉതുപ്പാൻവെട്ടിക്കാലിൽ നിർവഹിച്ചു. ‘ഈ ഭവനം സജി ഉതുപ്പിൻ്റെ മാതാ പിതാക്കളായ പരേതരായ ഉതുപ്പു – മറിയം ദമ്പതികളുടെ സ്മരണാർത്ഥമാണ് നിർമ്മിക്കുന്നത്. വീടിൻ്റെ തറക്കല്ലിടൽ കർമ്മത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണൻ , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിനു പുത്തേ ത്ത് മ്യാലിൽ, മെമ്പർമാരായ ജെസി ജോയി, സുനിത സണ്ണി, മഹിളാ കോൺ.. നേതാക്കളായ സൈബാ താജുദ്ദീൻ, വിജയമ്മ ബാബു.’ലീല ഗോപാലൻ, സജിയുടെ സഹോദരൻ ജോർജ് വെട്ടിക്കാലിൽ, എം.സി.വിജയൻ, എൻ.സി.വേണു. എന്നിവർ സംബന്ധിച്ചു.