_________________________________________
വിദ്യാർത്ഥിയായപെൺകുഞ്ഞുമൊത്ത് തല ചായ്ക്കാൻ ഇടമില്ലാതെ ഇടിഞ്ഞു വീഴാറായ വാടക വീട്ടിൽ ഏതു നിമിഷവും അപകടം മുന്നിൽ കണ്ട് ജീവിച്ചു പോന്ന അരയൻകാവ് കളരിക്കൽ സൗമ്യയ്ക്ക് .പ്രവാസിയായ ഡോ: സജി ഉതുപ്പ് സ്പോൺസറായി അദ്ദേഹത്തിൻ്റെ മാതാപിതാക്കളായ ഉതുപ്പ് – മറിയം ദമ്പതികളുടെ സ്മരണക്കായി ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം മുൻ എം.പി. കെ.മുരളീധരൻ നിർവഹിച്ചു .15 വർഷത്തോളമായി സൗമ്യയുടെ കുടുംബം വാടക വീടുകളെയാണ് അഭയം പ്രാപിച്ചിരുന്നത്.പലപ്പോഴും വാടക പോലും കൊടുക്കാൻ കഴിയാതെ വരുമ്പോൾ വീടൊഴിഞ്ഞു കൊടുക്കേണ്ടി വരും. ഭർത്താവ് സബീഷിന് വല്ലപ്പോഴും ലഭിക്കുന്ന കൂലിവേലയാണ് വരുമാനം. അടുത്ത നാളിൽ അരയൻ കാവിലെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ കഴിഞ്ഞിരുന്ന സൗമ്യയുടെയും, വിദ്യാർത്ഥിയായ മകളുടെയും ദയനീയാവസ്ഥയറിഞ്ഞ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഡോ.സജി ഉതുപ്പിൻ്റെ സഹായത്തോടെ ഇവർക്ക് വീടൊരുക്കാൻ തീരുമാനിക്കയായിരുന്നു. 3 മാസം കൊണ്ട് വീട് പണി പൂർത്തിയാക്കുകയും ചെയ്തു. കുലയറ്റിക്കര ഏഴാം വാർഡിലാണ് വീട് നിർമ്മിച്ചത്. ഡി.സി.സി.പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് സാന്നിദ്ധ്യം വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.സജി ഉതുപ്പ് , കെ.പി.സി.സി.സെക്രട്ടറി ഐ.കെ.രാജു, ഡി.സി.സി.സെക്രട്ടറിമാരായ റീസ് പുത്തൻവീട്ടിൽ, ലത്തീഫ് .ഗീതാ സജീവ്,ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ്, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ, എം.എസ്.ഹമീദ് കുട്ടി എന്നിവർ പ്രസംഗിച്ചു..