യാത്രയയപ്പും, ഹാജീ സംഗമവും നടത്തി.
കെ.എൻ.എം. മർക്കസുദ്ദഅവ ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയും, തൗഹീദ് മസ്ജിദ് മഹല്ല് കമ്മിറ്റിയും സംയുക്‌തമായാണു് പരിപാടി സംഘടിപ്പിച്ചത്.
ശബാബ് നഗറിൽ ചേർന്ന പരിപാടിയിൽ കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എം. ബഷീർ മദനി അധ്യക്ഷതവഹിച്ചു. ട്രഷറർ ടി.എ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ സലാം ഇസ്‌ലാഹി, ആമ്പല്ലൂർ പഞ്ചായത്ത് സെക്രട്ടറി പി. പി , ഹസ്സൻ എന്നിവർ യഥാക്രമം ഹജ്ജിന്റെ മുന്നൊരുക്കം,ഹജ്ജും അനന്തര ജീവിതവും എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
ഹാജി സംഗമത്തിൽ പങ്കെടുത്തു കൊണ്ട് ഹാജിമാരായ അബൂബക്കർ അരയൻകാവ്, കെ.എ.ജലീൽ, സുഹറ ഇബ്രാഹിം, സി.നസീമ, കെ. എ. സുലൈമാൻ, എം.എം. അബ്ദുൽ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ഹാഫിദ് കമറുസ്സമാൻ പ്രാർത്ഥന നടത്തി. സജ്‌നാസലാം, അഫ്റ ഫാത്തിമ, അഹമ്മദ് ഫർഹാൻ തുടങ്ങിയവർ സംസാരിച്ചു
Leave a comment