37 വർഷങ്ങൾ കഴിഞ്ഞിട്ടും വരുമാനമില്ലാത്ത കായാലോര ബീച്ച് മൈതാനം

വൈക്കം: സംസ്ഥാന സർക്കാർ വൈക്കം നഗരസഭയ്ക്ക് വിട്ടുനൽകിയ കായലോര ബീച്ച് മൈതാനം 37 വർഷം കഴിഞ്ഞിട്ടും വരുമാനദായകമാക്കാൻ നഗരസഭയ്ക്ക് കഴിയാത്തതിൽ ഗുരുതരവീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്. 1988 ഒക്ടോബറിലാണ് ആറേക്കർ 80 സെന്റുസ്ഥലം കളിസ്ഥലം, സ്റ്റേഡിയം എന്നിവ നിർമിക്കുന്നതിനായി സർക്കാർ നഗരസഭയ്ക്ക് നൽകിയത്. നിലവിൽ കളിസ്ഥലമോ, സ്റ്റേഡിയമോ നിർമിച്ചിട്ടില്ല. സ്‌പോർട്‌സ് ടൂർണമെന്റുകൾ, പൊതുപരിപാടികൾ തുടങ്ങിയവയ്ക്കാണ് ഇപ്പോൾ കായലോരബീച്ച് വിട്ടുനൽകുന്നത്. സൗജന്യമായി ലഭിച്ച സ്ഥലത്ത് ഇതുവരെയും നഗരസഭയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. കേരള, തമിഴ്‌നാട് സർക്കാരുകൾ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം നടത്തിയപ്പോൾ ലക്ഷങ്ങൾ ചെലവഴിച്ചാണ് ബീച്ച് മൈതാനം നന്നാക്കിയത്. കേരള സർക്കാരിന്റെ പരിപാടിക്ക് സാംസ്‌കാരിക വകുപ്പും പൊതുമരാമത്ത് വകുപ്പും പണംമുടക്കിയത്. ശക്തമായ മഴപെയ്താൽ ബീച്ചിൽ വലിയ വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്. ബീച്ചിന്റെ വള്ളക്കടവ് ഭാഗത്ത് വലിയ കാടുകളാണുള്ളത്.

 

വാടകവാങ്ങുന്നതിലും വീഴ്ച വിവിധ പരിപാടികൾക്കായി കായലോരബീച്ച് മൈതാനം വിട്ടു നൽകുന്നതിന് കൃത്യമായ മാനദണ്ഡമില്ലാതെയാണ്. 2023 മാർച്ച് 14-ന് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതിന് ഉദയനാപുരത്തുള്ള ക്രിക്കറ്റ് ക്ലബ്ബിന് സൗജന്യമായാണ് ബീച്ച് നൽകിയത്. എന്നാൽ മറ്റൊരു ക്ലബ്ബിന് 2023 മാർച്ച് 15, 19, 20, 26, 27 തീയതികളിൽ ബീച്ച് നൽകിയതിന് 7000 രൂപയും ജിഎസ്ടിയും ഈടാക്കാൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. 12, 13 തിയതികളിൽ ഈ ക്ലബ്ബ് നഗരസഭയുടെ അനുമതിയില്ലാതെ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുകയും ചെയ്തു. 2023 നവംബർ 11-ന് സ്വകാര്യസ്ഥാപനം സംഗീതനിശ നടത്താനായി 23,600 രൂപ നഗരസഭയിൽ അടച്ചിരുന്നു. പരിപാടി റദ്ദാക്കിയതിനാൽ ആ പണം മുഴുവൻ തിരികെ നൽകി.

 

തുക തിരികെ നൽകിയതിന് പ്രത്യേക മാനദണ്ഡം ഒന്നും ഉണ്ടായിരുന്നില്ല. ബീച്ച് വാടകയ്ക്ക് കൊടുക്കുന്നതിന് പ്രത്യേക നിയമാവലിയും നഗരസഭ തയ്യാറാക്കിയിട്ടില്ല. കൃത്യമായ വ്യവസ്ഥകളില്ലാതെ പണം വാങ്ങുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. നിലവിൽ രാത്രിയിൽ ബീച്ചിൽ വെളിച്ചമില്ല. ആദ്യഘട്ടങ്ങളിൽ റേഡിയോ ഉച്ചഭാഷിണി അടക്കം പ്രവർത്തിക്കുന്നുണ്ടായിരുന്നു   ഇതെല്ലാം ഇപ്പോൾ പ്രവർത്തനരഹിതമാണ്. ദിവസവുംം   നൂറുകണക്കിന് ആളുകൾ   തൊഴിൽ സമയങ്ങൾ കഴിഞ്ഞ്  ഇവിടെ സുഹൃത്തുക്കൾക്ക് ഒപ്പം സമയം പങ്കിടുവാൻ എത്തുന്നത്.  സോളാർ സംവിധാനങ്ങളടക്കം ഇവിടെ പ്രവർത്തിച്ചിരുന്നു എങ്കിലും ഇപ്പോൾ ഇതെല്ലാം പ്രവർത്തകരുതമാണ്. നഗരസഭയുടെ വൻ അനാസ്ഥ തന്നെയാണ്  ഇതിൽ കാണുന്നത്.