5,000 രൂപയ്ക്ക് രാജ്യരഹസ്യങ്ങൾ പാക് ‘സുന്ദരി’ക്ക് ചോർത്തിക്കൊടുത്തു; ചാരന്മാരിലെ മലയാളി സാന്നിധ്യം കേട്ട് ഞെട്ടി കേരളം; അഭിലാഷിനെ NIA വിശദമായി ചോദ്യംചെയ്യും |

Karwar espionage case

ഫേസ്ബുക്കിൽ നാവിക ഉദ്യോഗസ്ഥായി ചമഞ്ഞെത്തിയ പാക് ‘സ്ത്രീ’ക്കാണ് ഇവർ വിവരങ്ങൾ അയച്ചുനൽകിയത്.

 

നാവികസേനയുടെ സുപ്രധാന വിവരങ്ങൾ പാകിസ്‌താന് ചോർത്തി നൽകിയ ഐഎസ്ഐ ചാരൻമാരിൽ മലയാളിയും ഉൾപ്പെടുന്നുവെന്ന വാർത്ത കേട്ട് ഞെട്ടിരിക്കുകയാണ് കേരളം.

 

പൊതുവേ ഉത്തരേന്ത്യയിൽനിന്നുള്ളവരാണ് ഉത്തരം പാക് ചാരക്കേസുകളിൽ അറസ്റ്റിലാകാറുള്ളത്. എന്നാൽ വിശാഖപട്ടണം കപ്പൽശാല കേന്ദ്രീകരച്ചുള്ള സംഘടിത ചാരവൃത്തിയിൽ ആണ് മലയാളിയടക്കം മൂന്നുപേരെ കൂടി കഴിഞ്ഞദിവസം എൻഐഎ അറസ്റ്റ്ചെയ്തത്. കൊച്ചി കപ്പൽശാലയിലെ ട്രെയിനി ആയി ജോലിചെയ്തിരുന്ന കടമക്കുടി സ്വദേശി പിഎ അഭിലാഷാണ് പിടിയിലായ മലയാളി. ഉത്തര കന്നഡ ജില്ലയിൽനിന്ന് വേതൻ ലക്ഷ്മൺ ടൻഡൽ, അക്ഷയ് രവി നായിക് എന്നിവരാണ് ചൊവ്വാഴ്‌ച അറസ്റ്റിലായമറ്റുള്ളവർ. ഇതോടെ വിശാഖപട്ടണം ചാരക്കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. കേസിൽ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായവർ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എൻഐഎ കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേരും ഇന്ത്യൻ നാവികസേനയുടെ കാർവാർ ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പാകിസ്താന് കൈമാറിയത്. കാർവാർ നാവികത്താവളത്തിലുള്ള ഇന്ത്യൻ പ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങളാണ് പ്രതികൾ പ്രധാനമായും കൈമാറിയത്.

 

ഫേസ്ബുക്കിൽ നാവിക ഉദ്യോഗസ്ഥായി ചമഞ്ഞെത്തിയ പാക് ‘സ്ത്രീ’ക്കാണ് ഇവർ വിവരങ്ങൾ അയച്ചുനൽകിയത്. അഭിലാഷ് ഉൾപ്പെടെയുള്ളവരുമായി സ്ത്രീ സോഷ്യൽമീഡിയയിൽ സൗഹൃദം പുലർത്തി. സൗഹൃദം ഉറപ്പിക്കാനായി ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങളും കൈമാറി. പതിവായി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. ബന്ധം ആഴത്തിലായെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ത്രീ ഹണി ട്രാപ്പ് ഒരുക്കിയത്. തുടർന്ന് നാവികതാവളത്തിലെ യുദ്ധക്കപ്പൽ നീക്കങ്ങൾ, പ്രവർത്തന വിശദാംശങ്ങൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും ചോദിച്ചറിഞ്ഞു.

 

ഇതിന് അവർ ഓരോ മാസാവും അയ്യായിരം രൂപവീതവും കൈപ്പറ്റിയെന്നും എൻഐഎ കണ്ടെത്തി. പ്രതികൾ പാകിസ്ത‌ാന് അയച്ചുകൊടുത്ത വിവരങ്ങൾ ഏതുവിധത്തിലാണെന്ന് ഉൾപ്പെടെ അന്വേഷിച്ചുവരികയാണ് എൻഐഎ സംഘം. ചാരവലയത്തിൽമറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും എൻഐഎ അന്വേഷിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ തേടാനായി പ്രതികളെ എൻഐഎ വിശദമായി തന്നെ ചോദ്യംചെയ്യും.

 

Kerala shocked to hear the news that a Malayali is among the ISI spies who leaked important information about the Navy to Pakistan. The arrested Malayali is PA Abhilash, a native of Kadamakudi, who was working as a trainee at the Cochin shipyard. The others arrested on Tuesday are Vethan Laxman Tandal and Akshay Ravi Naik from Uttara Kannada district.

 

With this, the number of people arrested in the Visakhapatnam espionage case has reached eight. Five people were arrested earlier in the case.