99-ാമത്   വാർഷികാഘോഷം  സംഘടിപ്പിച്ചു

 

ഗവ: യു.പി.സ്‌കൂൾ കീച്ചേരിയിൽ 99-ാമത്   വാർഷികാഘോഷം ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് നിസാർ കെ ഇ സ്വാഗതം ആശംസിക്കുകയും വാർഡ് മെമ്പർ രാജൻ പാണാറ്റിൽ അധ്യക്ഷതവയ്ക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് എൽ സി പി പി  റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജയശ്രീ പത്മാകരൻ, മറ്റു വാർഡ് മെമ്പർമാർ, പിടിഎ അംഗങ്ങൾ ആശംസകൾ അറിയിച്ചു.  സ്റ്റാഫ് സെക്രട്ടറി ജോബി ജോൺ നന്ദി അറിയിച്ചു.