ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മാന്തുരുത്തേൽ, കടവിത്തറ, മഞ്ചാടിത്തറ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ കോഴിക്കരി കോട്ടയം എറണാകുളം റോഡിലെ പ്രധാന റോഡായ പുത്തൻകാവ് റോഡ്, നടക്കാവ് റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. റോഡുകളിൽ വെള്ളം പൊങ്ങിയതോടെ ഗതാഗതവും താറുമാറായിരിക്കയാണ്. പുത്തൻകാവ് പാലത്തിനടിയിൽ ഷട്ടർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ താൽക്കാലിക ബണ്ട് നിർമ്മിച്ചിരുന്നു. ഇതു മൂലം നീരൊഴുക്ക് തടസപ്പെട്ടു ഇതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.സംഭവമറിഞ്ഞെത്തിയ എം.എൽ.എ താൽക്കാലിക ബണ്ട് പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിനു പുത്തേത്ത് മ്യാലിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ എന്നിവരും വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിൽ എം.എൽ.എയോടൊപ്പം പങ്കെടുത്തു
♡
Leave a comment