*‘രക്ഷാപ്രവർത്തനം മന്ദഗതിയിൽ; വിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തെരച്ചിൽ നടത്തുന്നില്ല’; ലോറി ഉടമ*

കർണാടക അങ്കോള മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി ലോറി ഉടമ മനാഫ്. രക്ഷാപ്രവർത്തനം മന്ദഗതിയിലെന്ന് മനാഫ് പ്രതികരിച്ചു. മൂന്നു ദിവസമായി വിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തെരച്ചിൽ നടത്തുന്നില്ലെന്ന് മനാഫ് പറഞ്ഞു.

 

ലോറി ഉള്ള സ്ഥലത്ത് നിന്ന് മണ്ണെടുക്കാൻ രക്ഷാപ്രവർത്തകർ തായാറാകുന്നില്ലെന്ന് മനാഫ് പറയുന്നു. ലോറി കുടുങ്ങി കിടക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റി കഴിഞ്ഞാൽ കൂടുതൽ മണ്ണി താഴേക്ക് എത്തുമെന്നാണ് അധികൃതർ പറയുന്നതെന്ന് ലോറി ഉടമ പറഞ്ഞു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് മനാഫ് പറയുന്നു.