*ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി*
………………………………………………
കീച്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൻ്റെ മദർ സിഎച്ച്സി പദവി റദ്ദ് ചെയ്‌ത എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് റദ്ദാക്കി തൽസ്ഥിതി തുടരണമെന്നും കിടത്തി ചികിത്സ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ പ്രസ്തുത കേന്ദ്രത്തിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് എഡ്രാക് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹു.ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി.വീണാ ജോർജ്ജിന് നിവേദനം കൈമാറി._ ഈ തീരുമാനം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി. എഡ്രാക് ജില്ല പ്രസിഡൻ്റ് ശ്രീ. പി രംഗദാസ പ്രഭു, ജനറൽ സെക്രട്ടറി ശ്രീ . പി സി അജിത്കുമാർ , വൈസ് പ്രസിഡൻ്റ് ശ്രീ D. G സുരേഷ്, ആമ്പല്ലൂർ മേഖലാ സെക്രട്ടറി ശ്രീ. ടി ആർ ഗോവിന്ദൻ, വൈസ് പ്രസിഡൻ്റ് ശ്രീ. പ്രശാന്ത് പ്രഹ്ളാദ് എന്നിവർ സന്നിഹിതരായിരുന്നു..