ഗാന്ധിമാർഗ്ഗം സ്വീകരിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അനൂപ് ജേക്കബ്ബ് എം.എൽ.എ”. _കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റി ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്മൃതി സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനത്തിൽ

ഉമ്മൻ ചാണ്ടിക്ക് വഴിവിളക്കായത് ഗാന്ധിയൻ ആശയങ്ങളായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിയോജക മണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് അധ്യക്ഷത വഹിച്ചു. _എ.ഐ.സി.സി അംഗം ജയ്സൺ ജോസഫ് സ്മൃതി സന്ദേശം നൽകി._ “ഉമ്മൻ ചാണ്ടി മാനവ സേവ പുരസ്ക്കാരം” സമർപ്പണം ഡോ. പ്രിൻസ് സ്ലീബയ്ക്ക് ഗാന്ധിദർശൻ വേദി ഐ.ടി സെൽ സംസ്ഥാന ചെയർമാൻ വി. എസ് ദിലീപ് കുമാർ നൽകി ആദരിച്ചു. DCC സെക്രട്ടറി കെ ആർ പ്രദീപ് കുമാർ, DCC ട്രഷറർ കെ കെ സോമൻ, UDF ചെയർമാൻ കെ ആർ ജയകുമാർ, അരുൺ കല്ലറക്കൽ, എം ആർ ഉണ്ണികൃഷ്ണൻ, ജെയിംസ് കുറ്റിക്കോട്ടയിൽ, വൈക്കം നസീർ, അനിത സജി, വത്സല വർഗീസ്, ജിൻസി രാജു, തോമസ് മല്ലിപ്പുറം, ബാബു ഞാറുകാട്ടിൽ എന്നിവർ സംസാരിച്ചു..