പ്രതിപക്ഷ നേതാവിന് നിവേദനം നൽകി..

 

 

കീച്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ മദർ CHC പദവി റദ്ദ് ചെയ്ത് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് റദ്ദാക്കി തൽസ്ഥിതി തുടരണമെന്നും കിടത്തി ചികിത്സ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ പ്രസ്തുത കേന്ദ്രത്തിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് EDRAAC ആമ്പല്ലൂർ മേഖലാ കമ്മിറ്റി ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശന് നിവേദനം നൽകി… _കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പദവി നിലനിർത്തുക, 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക, അടിയന്തര ചികിത്സാ സൗകര്യവും കിടത്തി ചികിത്സ പുനസ്ഥാപിക്കുക, സെക്കൻഡറി പാലിയേറ്റീവ് കെയർ സൗകര്യമൊരുക്കുക, ആവശ്യമായ ഡോക്ടർമാരെയും പാരാമെഡിക്കൽ ഉദ്യോഗസ്ഥരെയും നിയമിക്കുക, സാധാരണ ജനങ്ങൾക്ക് ജീവൻ രക്ഷ ഔഷധങ്ങൾ സൗജന്യമായി ലഭ്യമാക്കുക_ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനമാണ് ബഹു മാന്യനായ പ്രതിപക്ഷ നേതാവിന് സമർപ്പിച്ചിട്ടുള്ളത്…