പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജന്മദിനം നാടെങ്ങും ആഘോഷിച്ചു..
കാഞ്ഞിരമറ്റം മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരമറ്റം പള്ളി അങ്കണത്തിൽ ജമാഅത്ത് പ്രസിഡന്റ് അബ്ദുൽസലാം പതാക ഉയർത്തി. കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി ദുആയും നബിദിന സന്ദേശവും നൽകി . മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗൃഹീതമായ സുദിനം വിശ്വാസിക്ക് അളവറ്റ ആവേശവും സന്തോഷവുമാണ് നൽകിയത്. റബീഉൽ അവ്വൽ ഒന്നു മുതൽ കാഞ്ഞിരമറ്റത്തെ വിവിധ മഹല്ലുകളുടെ നേതൃത്വത്തിൽ പ്രവാചക പ്രകീർത്തന സദസ്സും മത പ്രഭാഷണങ്ങളും സംഘടിപ്പിച്ചു
കാഞ്ഞിരമറ്റം ജുമാ മസ്ജിദിനു കീഴിലുള്ള പള്ളികളും മദ്രസകളും വീടുകളിലും പ്രവാചക സ്മരണ പുതുക്കി വിവിധ പ്രാർത്ഥനകൾ നടത്തി.
പുലർച്ചെ പള്ളികൾ മൗലിദ് പാരായണം നടന്നു. തുടർന്ന് നബിദിന ഘോഷയാത്രയും .അന്നദാനവുമുണ്ടായി
. ദഫ്മുട്ടും അറബനമുട്ടും മാപ്പിള ഗാനങ്ങളുമായി ഘോഷ യാത്ര പകിട്ടേകി.. മഹൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. പ്രാദേശിക മഹല്ലുകളിൽ നിന്നെത്തിയ ഘോഷയാത്രകൾ കാഞ്ഞിരമറ്റം ജുമാ മസ്ജിദിലെത്തി സംയോജിച്ച് മില്ലുങ്കൽ ചുറ്റി കാഞ്ഞിരമറ്റം പള്ളിയിൽ സമാപിച്ചു. ജമാഅത്ത് സെക്രട്ടറി നിസാർ മേലോത്ത് മറ്റു ജമാഅത്ത് ഭാരവാഹികൾ, മഹൽ ഭാരവാഹികൾ, പള്ളി കമ്മറ്റി ഭാരവാഹികൾ, പ്രാദേശിക മഹൽ ഉസ്താദ്മാർ , രക്ഷകർത്താക്കൾ എന്നിവർ നേതൃത്വം നൽകി.