കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്‌കൂൾ വളപ്പിൽ പൂപ്പാടം തീർത്ത് വിദ്യാർഥികൾ.


മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ നടത്തിയ പൂക്കൃഷി വിജയം കണ്ടു.പൂക്കൃഷിയുടെ വിളവെടുപ്പ് പിടിഎ പ്രസിഡൻ്റ് കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു.

 

ബന്ദി, വാടാമല്ലി, ജമന്തി തുടങ്ങിയ ചെടികളാണ് കൃഷി ചെയ്തത്. ഓണപ്പൂക്കളത്തിനു പൂക്കൾ സ്വന്തമായി കൃഷി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ വളപ്പിലും വീടുകളിലും കുട്ടികൾ പൂക്കൃഷി ചെയ്തത്.

 

ഹെഡ്മ‌ിസ്ട്രസ് പ്രീമ എം. പോൾ, നല്ലപാഠം കോഓർഡിനേറ്റർ ജീവ ജോൺ, അധ്യാപകരായ കെ.ഒ.ബിജു, ദീപ തോമസ്, ബിപിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.