കീച്ചേരി സർവീസ് സഹകരണ ബാങ്ക് സാമൂഹ്യക്ഷേമ പെൻഷൻ ഫണ്ടിലേക്ക് 3 കോടി രൂപ നിക്ഷേപം നൽകി.
സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാ സർക്കാർ ഗ്യാരണ്ടിയോടെ രൂപീകരിച്ചിട്ടുള്ള സഹകരണ കൺസോർഷ്യത്തിലേക്കാണ് കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് 3 കോടി രൂപ നിക്ഷേപം നൽകിയത്.
നിക്ഷേപ തുകയായ 3 കോടി രൂപയുടെ ചെക്ക് കണയന്നൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ അജീഷ് ജോസ് , കണയന്നൂർ സർക്കിൾ കോ ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ് എന്നിവർക്ക് ബാങ്ക് പ്രസിഡന്റ് ആർ. ഹരി കൈമാറി.
ചടങ്ങിൽ ബാങ്ക് ഭരണ സമിതി അംഗങ്ങളായ സാജൻ എടമ്പാടം, കെ.പി. മുകുന്ദൻ, കെ.ജെ .തങ്കച്ചൻ , കെ.എ. നൗഷാദ്, മിനി സാബു, റംലത്ത് നിയാസ്, രാഖി വിനു എന്നിവർ പങ്കെടുത്തു.