ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സ്വച്ഛത ഹി സേവ ക്യാമ്പയിൻ പ്രചരണത്തിൻ്റെ ഭാഗമായി മില്ലുങ്കൽ ജംഗ്ഷനും പരിസരവും മാലിന്യ മുക്തമാക്കി. പഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ അണി ചേർന്ന് മനുഷ്യചങ്ങല ,ശുചിത്വ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവയും നടന്നു.സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി മില്ലുങ്കൽ ജംഗ്ഷൻ സൗന്ദര്യവൽക്കരണം പൂർത്തിയാക്കും.
ശുചിത്വത്തെ കുറിച്ച് പൊതു ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തുകൾതോറും ഇത്തരം പരിപാടികൾ നടത്തപ്പെടുന്നത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിജു തോമസ്
ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനു പുത്തേ ത്ത് മ്യാലിൽ, എം.എം.ബഷീർ, ജലജ മണിയപ്പൻ, മെമ്പർമാർ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എസ്.രാധാകഷ്ണൻ, കില ഫെസിലിറ്റേറ്റർ കെ.എ.മുകുന്ദൻ,, വി. ഇ ഒ രാജി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്യാമ, ഹരിത കേരള മിഷൻ കോർഡിനേറ്റർ രത്നാ ബായ്, എന്നിവർ സംബന്ധിച്ചു.