റസിഡൻസ് അസോസിയേഷനുകളെ ശക്തിപ്പെടുത്തണമെന്ന് ഭഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പ്രസ്താവിച്ചു. നിഷ്പക്ഷത ,സ്നേഹം, ഐക്യം എന്നിവ മനുഷ്യനിൽ ഉണ്ടാകാൻ അസോസിയേഷൻ മുഖ്യ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം ജില്ല റസിഡൻറ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിലിന്റെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിലെ റെസിഡൻസ് അസോസിയേഷനുകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന എഡ്രാക്ക് ആമ്പല്ലൂർ മേഖല ആദ്യമായി മേഖലാടിസ്ഥാനത്തിൽ( പഞ്ചായത്ത് അടിസ്ഥാനത്തിൽ ) കുടുംബ സംഗമവും സാംസ്കാരിക സദസ്സും കലാസംഗമവും ആദരവ് സമർപ്പണവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി , കാഞ്ഞിരമറ്റം മില്ലുങ്കൽ കൊളു ത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ .മേഖലയിലെ 36 റെസിഡൻസ് അസോസിയേഷനുകളിലെ കുടുംബാംഗങ്ങളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സഹകരണ മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത സാംസ്കാരിക സദസ്സിൽ മേഖല പ്രസിദ്ധപ്പെടുത്തിയ സുവനീയർ യോഗത്തിൽ കോട്ടയം എംപി ,അഡ്വ. കെ ഫ്രാൻസിസ് ജോർജ് പ്രകാശനം ചെയ്തു.. പൊതുരംഗത്ത് ശ്രദ്ധേയവും മാതൃകാപരമായതും ആയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തിത്വങ്ങളെ പിറവം എംഎൽഎ അനൂപ് ജേക്കബ് ആദരിച്ചു..ഈ വർഷം മേഖലയിലെ അസോസിയേഷനുകളിലെ കുടുംബാംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ബ്ലോക്ക് പ്രസിഡണ്ട് ഷാജി മാധവൻ പാരിതോഷികം നൽകി അനുമോദിച്ചു.. വിവിധ കലാകായിക ഇനങ്ങളിൽ പങ്കെടുത്ത അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു എം തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. . എഡ്രാക്ക് ജില്ല ഭാരവാഹികൾ, സഹകരണ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത ചടങ്ങ് . മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻജില്ലാ പഞ്ചായത്ത് അംഗം ,അനിത ടീച്ചർ രക്ഷാധികാരിയും വൈസ് പ്രസിഡണ്ടുമായ ബിന്ദു സജീവ് ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയശ്രീ പത്മാകരൻ
നവതി ആഘോഷിക്കുന്ന ആമ്പല്ലൂരിലെ വിദ്യാഭ്യാസ കല സാംസ്കാരിക രംഗത്തെ പ്രമുഖനുമായ പ്രൊഫസർ ആമ്പല്ലൂർ അപ്പുക്കുട്ടൻ, സിനിമ രംഗത്തെ പ്രശസ്തനായ പ്രശാന്ത് കാഞ്ഞിരമറ്റം, കഥകളി രംഗത്തെ ആചാര്യനായ ആർ എൽ വി ഗോപി ആശാൻ,മുതലായ പ്രശസ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരം നൽകി അനുമോദിച്ചു..
മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ മികച്ച പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ച ആമ്പല്ലൂർ പഞ്ചായത്ത്, മാതൃകാ സിഡിഎസ് ആയി തെരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജില്ലാതലത്തിൽ മികച്ച ഹരിതകർമ്മ സേനയായി തിരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂർ പഞ്ചായത്ത് ഹരിത കർമ്മ സേന എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
കെഎ മുകുന്ദൻ
പ്രസിഡൻറ് അധ്യക്ഷത വഹിച്ച യോഗത്തിൽ
ടി ആർ ഗോവിന്ദൻ
സെക്രട്ടറി സ്വാഗതം ആശംസിച്ചു
എഡ്രാക്ക് ആമ്പല്ലൂർ മേഖലാ കമ്മിറ്റി ഭാരവാഹികളായ പ്രശാന്ത് പ്രഹ്ളാദ് ,വേണു പാണാറ്റിൽ എന്നിവർ സംസാരിച്ചു.