*ഗാന്ധിജയന്തി ആഘോഷിച്ചു…*
കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155 ആം ജന്മദിനാഘോഷവും സ്മൃതി സംഗമവും_ നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദിന്റെ അധ്യക്ഷതയിൽ അഡ്വ. അനൂപ് ജേക്കബ്ബ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം സി ദിലീപ് കുമാർ ഗാന്ധി സ്മൃതി സന്ദേശം നൽകി. _പിറവം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി സി ജോസ്, റോട്ടറി ക്ലബ്ബ് മുൻ ഗവർണർ ഷാജു പീറ്റർ, ഇന്ത്യൻ ഓവർസീസ് അയർലൻഡ് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റാർ, യുഡിഎഫ് ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അരുൺ കല്ലറക്കൽ_, KPGD ജില്ലാ സെക്രട്ടറിമാരായ ജെയിംസ് കുറ്റിക്കോട്ടയിൽ, വൈക്കം നസീർ, നിയോജക മണ്ഡലം സെക്രട്ടറി ബാബു ഞാറു കാട്ടിൽ, മണ്ഡലം ചെയർമാൻ മാരായ എം സി തങ്കച്ചൻ, കെ കെ ജോർജ്, ശ്രീനിവാസൻ മാസ്റ്റർ, സുനിൽ കള്ളാട്ടുകുഴിയിൽ, നിജാഫ് പി എസ്, നഗരസഭ കൗൺസിലർ വത്സല വർഗീസ് എന്നിവർ പ്രസംഗിച്ചു _സർവ്വ മത പ്രാർത്ഥനയും… പുഷ്പാർച്ചനയും പായസവിതരണവും നടന്നു…_